27.9 C
Kollam
Tuesday, October 1, 2024
HomeNewsയുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി കിങ് ഖാന്‍

യുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി കിങ് ഖാന്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പുതിയ നിക്ഷേപത്തിലേക്ക് കാലൂന്നുന്നു. തനിക്ക് സിനിമ മാത്രമല്ല വ്യവസായവും പറഞ്ഞിട്ടുണ്ടെന്ന് പലകുറി തെളിയിച്ച താരമാണ് ഖാന്‍. നൈറ്റ് റൈഡേഴ്‌സ്,
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികള്‍ തന്നെ ഇതിന് ഉദാഹരണം. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്നതാണ് വാര്‍ത്ത. യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഉടന്‍ വരാന്‍ പോകുന്ന ട്വന്റി20 ടൂര്‍ണമെന്റില്‍ നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് ടീമിനെ ഇറക്കിയേക്കുമെന്നാണ് സൂചനകള്‍. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസുമായി (എയ്സ്) സഹകരിച്ചാകും നൈറ്റ് റൈഡേഴ്സിന്റെ യുഎസ് ക്രിക്കറ്റ് പ്രവേശം. തുടക്കത്തില്‍ ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ബോളിവുഡ് സൂപ്പര്‍താരം ലോസ് ഏഞ്ചല്‍സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ടീമിന് ലാ നൈറ്റ് റൈഡേഴ്സ് എന്ന് പേരാണ് താരം നിര്‍ദേശിച്ചിരിക്കുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.

 

- Advertisment -

Most Popular

- Advertisement -

Recent Comments