27.7 C
Kollam
Thursday, December 26, 2024
HomeNewsകുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല; അപകടാവസ്ഥ ഇതേ വരെ ഒഴിവാക്കാനായില്ല

കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല; അപകടാവസ്ഥ ഇതേ വരെ ഒഴിവാക്കാനായില്ല

അപകടാവസ്ഥയെത്തുടർന്ന് അടച്ചിട്ട കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല.അപകടാവസ്ഥ ഒഴുവാക്കാത്തതും വേണ്ടുന്ന മുൻകരുതലെടുക്കാൻ ഇതുവരെ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്.മഴവെള്ളപ്പാച്ചലിൽ വെളളച്ചാട്ടത്തിലേക്ക് പെട്ടന്ന് വെള്ളമെത്താതിരിക്കാൻ മുകൾഭാഗത്ത് കോൺക്രീറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായിട്ടില്ല.വെള്ളച്ചാട്ടത്തിലെ അപകടകരമായ കുഴിയടക്കാത്തതും സഞ്ചാരികൾ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്ന ഭാഗങ്ങളിൽ കൈവരി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പിലായിട്ടില്ല.
                                                            ഓരോ സീസണിലും ആയിരകണക്കിന് തമിഴ്നാട് ടൂറിസ്റ്റുകളാണ് ഇവിടെ വരാറുള്ളത്.അതുവഴി വർഷം അരകോടിയോളം രൂപയാണ് പുഴ,വനം നിധിയിലേക്ക് എത്തിയിരുന്നത്.രണ്ടു വർഷമായി അടഞ്ഞുകിടക്കുന്നതിനാൽ ഒരുകോടിയിലേറെ നഷ്ടമായിരിക്കുകയാണ്.പ്രദേശവാസികൾക്ക് 5000-ലധികം തൊഴിൽ ദിനങ്ങളാണ് പ്രതിവർഷം കിട്ടിയിരുന്നത്.സഞ്ചാരികൾ എത്താതായതോടെ സമീപത്തെ വ്യാപാരശാലകൾ പൂർണ്ണമായും അടച്ചിടുകയും ചെയ്തു.പ്രദേശവാസികൾക്ക് ഇത്തരത്തിൽ ലഭിച്ചിരുന്ന തൊഴിൽ സാധ്യതയും പൂർണ്ണമായും നിലച്ചു.അതിനാൽ അപകടാവസ്ഥ ഒഴുവാക്കാനുള്ള പദ്ധതികൾ തയ്യറാക്കിയാൽ കിഴക്കൻ മേഖലയിലെ പ്രധാന ജലപാതത്തിലേക്ക് സഞ്ചാരികൾക്ക് സുരക്ഷിതായി വന്നുപോകാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments