27.5 C
Kollam
Monday, December 23, 2024
HomeNewsഇടമൺ ഫോറസ്റ്റ് കോംപ്ലക്സിൻ്റെയും കുളത്തൂപ്പുഴ സ്ട്രോങ്ങ് റൂമിൻ്റെയും ഉദ്ഘാടനം 16ന് To:

ഇടമൺ ഫോറസ്റ്റ് കോംപ്ലക്സിൻ്റെയും കുളത്തൂപ്പുഴ സ്ട്രോങ്ങ് റൂമിൻ്റെയും ഉദ്ഘാടനം 16ന് To:

പുനലൂർ വനം ഡിവിഷനിലെ ഇടമണിൽ നിർമിച്ച ഫോറസ്റ്റ് കോംപ്ലക്സിൻ്റെയും കുളത്തൂപ്പുഴ തടിഡിപ്പോയിൽ നിർമ്മിച്ച സ്ട്രോങ്ങ് റൂമിൻ്റെയും ഉദ്ഘാടനം
ജനു.16- ന്
വനംവകുപ്പു മന്ത്രി അഡ്വ കെ രാജു നിർവഹിക്കും.
ഇടമൺ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
കെ.ശശിധരൻ അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകും.
പിസി സി എഫ് ദേവേന്ദ്രകുമാർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ  സഞ്ജയൻകുമാർ, ത്രിതല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം 2.30ന് കുളത്തുപ്പുഴ തടി ഡിപ്പോ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
പി.അനിൽകുമാർ അധ്യക്ഷത വഹിക്കും എൻ.കെ.പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയാകും.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ,
പിസിസിഎഫ് ദേവേന്ദ്രകുമാർ വർമ്മ, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ  സഞ്ജയൻകുമാർ,
എബിപി ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.ആടലരശൻ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ
തുടങ്ങിയവർ പങ്കെടുക്കും.
- Advertisment -

Most Popular

- Advertisement -

Recent Comments