കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയോ?
പറഞ്ഞു കേൾക്കുന്നതും അറിയാൻ കഴിഞ്ഞതും ഇക്കുറി കൊല്ലം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബിന്ദുകൃഷ്ണ യാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊല്ലത്തിന്റെ മണ്ണ് ബിന്ദുകൃഷ്ണയ്ക്ക് അനുകൂലമാകുമോ? അതിനുള്ള യോഗ്യതയും മാനദണ്ഡവും
അവർക്കുണ്ടോ?
ബിന്ദുകൃഷ്ണയുടെ
ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ അംഗീകരിക്കേണ്ടതാണ്.
എപ്പോഴും രാഷ്ട്രീയത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു പ്രത്യയശാസ്ത്രമാണ് അവർ പിന്തുടരുന്നത്. അതുകൊണ്ട് മാത്രം കൊല്ലത്തെ ജനങ്ങൾ അവരെ സ്വീകരിക്കാൻ തയ്യാറാകുമോ?
യാതനയിൽ നിന്നും ജീവിതത്തിൻറെ പച്ചയായ അനുഭവങ്ങൾ തിരിച്ചറിഞ്ഞ ബിന്ദുകൃഷ്ണ, സാഹചര്യങ്ങൾക്കനുസൃതമായി വളർന്നു വരികയായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് എല്ലാ വിഭാഗം ആൾക്കാരുടെയും പൾസ് തിരിച്ചറിയാൻ കഴിയുന്നതാണ്. പ്രത്യേകിച്ചും ഏറ്റവും പാവപ്പെട്ടവർ തുടങ്ങി അങ്ങോട്ട് …
യഥാർത്ഥത്തിൽ ബിന്ദുകൃഷ്ണയുടെ വളർച്ച അംഗീകാരത്തിന്റെ അർഹത കൂടിയാണ്. രാഷ്ട്രീയത്തിൻറെ വിവിധ മുഖങ്ങൾ കാണാനും അനുഭവിക്കാനും തിരിച്ചറിയാനും ഇതിനകം അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിന്ദുകൃഷ്ണ പ്രാപ്തയായ ഒരു സ്ഥാനാർത്ഥിയാകാൻ തികച്ചും അർഹയാണ്.
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി ഏതാണ്ട് മുകേഷ് തന്നെ എന്ന് വ്യക്തമായ സാഹചര്യത്തിൽ, മുകേഷിന് ശരിയായ ഒരു എതിരാളി ബിന്ദുകൃഷ്ണയാണെന്ന് ചിന്തിക്കേണ്ടി വരുന്നു.
വിദ്യാഭ്യാസ യോഗ്യത കൊണ്ടും അറിവുകൊണ്ടും കൊണ്ടും വാക് ചാതുര്യം കൊണ്ടും അവർ പൊതു ജനസേവനത്തിന് തികച്ചും പ്രാപ്തയാണ്.