മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭ കാണിക്കാതിരിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രവര്‍ത്തകരുടെ പൊതു ആവശ്യം പരിഗണിച്ച് കെ സുധാകരനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇതിനോടകം പ്രവര്‍ത്തകരുടെ ഇ -മെയില്‍ പ്രവാഹമാണ്.
കെ.സുധാകരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും ഇതിനോട് പ്രതികരിക്കുന്നത്.
കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ കെ സുധാകരന്‍ പോര്‍ കളത്തിലിറങ്ങിയാല്‍ കേരളം ഉറ്റുനോക്കുന്ന കരുത്തന്‍ പോരാട്ടമാകുമെന്നാണ് പൊതു വിലയിരുത്തല്‍. മാത്രമല്ല ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിയുടെ കൃഷി ഇടത്തിലെ കള പറിക്കാന്‍ ഉതകുന്ന കൃഷിക്കാരന്‍ എന്ന നിലയിലും ധര്‍മ്മടത്തിലെ വോട്ടുകള്‍ മറിക്കാന്‍ സുധാകരനാകുമെന്നും പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.
മാത്രമല്ല, സുധാകരന്‍ മല്‍സരിച്ചാല്‍ പിണറായിയെ മണ്ഡലത്തില്‍ തളച്ചിടാനാകുമെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീര്‍ത്തും വിശ്വസിക്കുന്നുണ്ട്.
ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിച്ചാല്‍ അത് ജയത്തിലേക്ക് തന്നെ എത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ധര്‍മ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനായത് കെ. സുധാകരനെപ്പോലെയുള്ള ഒരു നേതാവ് മത്സര രംഗത്തിറക്കുന്നതിലൂടെ അത് ശക്തമായ മത്സരത്തിലേക്ക് എത്തിച്ചേരുമെന്ന ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.