സി.പി.എമ്മിനെ വെട്ടിലാക്കിയതും ലോക് സഭാ ഇലക്ഷനിൽ പാർട്ടിയെ തവിടു പൊടിയാക്കിയ വിഷയമായിരുന്നു ശബരിമല യുവതീ പ്രവേശന വിഷയം . നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് സി.പി.എം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഇതേ ചോദ്യം ചോദിച്ചിരിക്കുകയാണ് ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ . ചോദ്യം ഇതാണ് . യുവതീ പ്രവേശന വിഷയത്തിൽ പാർട്ടിക്ക് തെറ്റ് പറ്റിയെന്ന കടകം പള്ളി സുരേന്ദ്രൻ്റെ തുറന്ന് പറച്ചിലിനെ പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ അങ്ങ് എങ്ങനെ കാണുന്നു ? ശബരിമല വിഷയം ദേശീയ തലത്തിൽ ശ്രദ്ദയാകർഷിച്ചതു തന്നെ പാർട്ടി സ്വീകരിച്ച നിലപാടിൻ്റെ പേരിലാണ് . പാർട്ടി സ്വീകരിച്ച നിലപാട് തീർത്തും ശരിയായിരുന്നു . ഭരണഘടന പറയുന്ന തുല്യത എന്ന നയമാണ് പാർട്ടി ഈ വിഷയത്തിൽ സ്വീകരിച്ചത് . കടകംപള്ളിയുടെ മാപ്പ് പറച്ചിലിനെ പറ്റി പ്രതികരിക്കാൻ താൽപര്യപ്പെടുന്നില്ല . അദ്ദേഹം ഏത് സന്ദർഭത്തിലാണ് അത്തരം ഒരു നിലപാട് എടുത്തതെന്ന് അറിയില്ല . കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചത് ബിനീഷ് കോടിയേരിയുടെ കേസുമായി ബന്ധപ്പെട്ടാണ് എന്ന് കേൾക്കുന്നു ശരിയാണോ ? മകൻ്റെ കേസിലല്ല അദ്ദേഹം രാജിവെച്ചത് . ആരോഗ്യ നില തൃപ്തികരമല്ലാത്ത കാരണത്താലാണ് . ആരോഗ്യനില അനുസരിച്ച് മടങ്ങി വരവിനെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കും . തോമസ് ഐസക്കിനെ പോലുള്ള സീനിയർ നേതാക്കൾക്ക് സീറ്റ് നിഷേധിച്ച നടപടിയെ എങ്ങനെ നോക്കി കാണുന്നു ? സീറ്റ് നൽകാത്ത വിഷയത്തിൽ പുന:പരിശോധന ഉണ്ടാവില്ല . രാജ്യസഭയിൽ നിന്നും താൻ മാറിയത് രണ്ട് ടേം നിബന്ധന അനുസരിച്ചാണ് . അതു തന്നെയാണ് കേരള ഘടകവും ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത് . പാർട്ടി കേരള ഘടകത്തിൻ്റെ വിഭാഗിയതയെ എങ്ങനെ കാണുന്നു ? വിഭാഗീയതക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇതിനോടകം തന്നെ നിർദ്ദേശം നൽകയിട്ടുണ്ട് .