25.9 C
Kollam
Sunday, December 8, 2024
HomeNewsതിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? ശിവകുമാറിൻ്റെ ജനപിന്തുണയെ മറികടക്കാൻ കൃഷ്ണ കുമാറിനും ആൻറണി രാജുവിനും ആകുമോ...

തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? ശിവകുമാറിൻ്റെ ജനപിന്തുണയെ മറികടക്കാൻ കൃഷ്ണ കുമാറിനും ആൻറണി രാജുവിനും ആകുമോ ?

കേരളം ഉറ്റ് നോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം . ഇവിടെ  ജനവിധി ആർക്കൊപ്പമെന്ന ആശങ്കയിലാണ് വിവിധ രാഷ്ട്രീയ കക്ഷികൾ .
ശിവകുമാർ എന്ന ജനപ്രിയ നേതാവിൻ്റെ സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് ഇക്കുറി ബി.ജെ.പി സിനിമാ താരം കൃഷ്ണ കുമാറിനെയും , ഇടതുപക്ഷം ആൻ്റണി രാജുവിനെയും രംഗത്തിറക്കുമ്പോൾ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ .
ശബരിമല വിഷയം ഉയർത്തി ഹിന്ദു നായർ സമുദായത്തിൻ്റെ വോട്ടുകൾ മറിക്കാമെന്ന് ബി.ജെ.പി നോട്ടമിടുമ്പോൾ കോൺഗ്രസിനുളളിൽ വോട്ട് വിള്ളൽ ഉണ്ടാകുമെന്ന ഭയം ശിവകുമാറിനെ അലട്ടുന്നുണ്ട് . മാത്രമല്ല കൃഷ്ണകുമാർ നായർ സമുദായത്തിൽപ്പെട്ടയാളായതുകൊണ്ടും ഭാര്യ ഈഴവ സമുദായത്തിൽ പ്പെട്ട യുവതി ആയതു കൊണ്ടും നായർ , ഈഴവ വോട്ടുകളിൽ ബി.ജെ.പി ഇവിടെ അധികം പ്രതീക്ഷ വെയ്ക്കുന്നുണ്ട് . മറ്റ് ഹിന്ദു സമൂഹങ്ങളും ശബരി മല വിഷയത്തിൽ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതിനാൽ ഈ മണ്ഡലത്തിൽ ബി.ജെ.പി ശക്തി കേന്ദ്രമാകുമെന്ന് എതിർ ചേരിയിലുള്ള ഇരുമുന്നണികളും ഭയപ്പെടുന്നുണ്ട് .
മാത്രമല്ല കൃഷ്ണ കുമാറും തിരുവനന്തപുരത്ത് നിന്നുള്ള സ്ഥാനാർത്ഥിയും സിനിമയിലൂടെയും അല്ലാതെയും ജനപ്രീതി ഉള്ളതിനാൽ കോൺഗ്രസ് ബി.ജെ.പി യെ ഇവിടെ ഭയപ്പെടുന്നുണ്ട് .
എന്നാൽ മണ്ഡലത്തിൽ താൻ നടത്തിയിട്ടുള്ള വികസനങ്ങൾ ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് വി.എസ് .ശിവകുമാർ കണക്ക് കൂട്ടുന്നു . മണ്ഡലവുമായി നേരിട്ടുള്ള ബന്ധവും വോട്ടായി മാറുമെന്നും ശിവകുമാർ പ്രതീക്ഷ വെയ്ക്കുന്നു .
എന്നാൽ ഇടതു പക്ഷ ഭരണത്തിൻ്റെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആൻറണി രാജു മത്സരത്തിനൊരുങ്ങുന്നത് .
മാത്രമല്ല ശിവകുമാറിനെക്കാൾ മുതിർന്ന നേതാവായ എം.എം .ഹസ്സനെ മണ്ഡലത്തിൽ മലർത്തിയടിച്ചതും ആൻ്റണി രാജുവിന് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു .
- Advertisment -

Most Popular

- Advertisement -

Recent Comments