25.2 C
Kollam
Thursday, January 23, 2025
HomeMost Viewedയൂട്യൂബ് വീഡിയോ അനുകരിച്ചു ; തീപൊള്ളലേറ്റ 12 കാരന് ദാരുണാന്ത്യം

യൂട്യൂബ് വീഡിയോ അനുകരിച്ചു ; തീപൊള്ളലേറ്റ 12 കാരന് ദാരുണാന്ത്യം

തീ കൊളുത്തി മുടിവെട്ടുന്ന യൂട്യൂബ് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ച 12കാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ (12) ആണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
 തീ നാളങ്ങള്‍ ഉപയോഗിച്ച് മുടി സ്‌ട്രെയിറ്റ് ചെയ്യുന്ന വീഡിയോ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപടരുകയായിരുന്നു.
വീഡിയോയില്‍ സ്പിരിറ്റ് ഉപയോഗിച്ച് മുടി സ്‌ട്രെയിറ്റ് ചെയ്യുന്ന വീഡിയോ ആണ് കണ്ടത്.  വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിയിരുന്നു.
ഇതിലൂടെയാണ് കുട്ടി വീഡിയോ കാണുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മൂമ്മയും കുട്ടിയുടെ സഹോദരനും മാത്രമാണുണ്ടായിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments