26.3 C
Kollam
Wednesday, December 25, 2024
HomeNewsഅർജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് ; കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്

അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് ; കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ്. അഴീക്കോട് കപ്പകടവ് സ്വദേശികളായ റനീഷ്‌, പ്രണവ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് നൽകി. ബുധനാഴ്ച വൈകുന്നേരമാണ് അർജ്ജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയത്. കണ്ണൂർ അഴീക്കോട് സ്വദേശികളായ പ്രണവ്, റനീഷ് എന്നിവരുടെ വീടുകളാണ് റെയ്ഡ് നടന്നത്. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് നൽകി. കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അർജ്ജുൻ ആയങ്കിയുടെ കോൾ ലിസ്റ്റ് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുഹ്യത്തുക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ബുധനാഴ്ച രാവിലെ ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഈ മാസം 19 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്കാണ് അന്വേഷണം നീളുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments