25.1 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesജോജു ജോര്‍ജ് നായകനാകുന്ന 'സ്റ്റാര്‍'

ജോജു ജോര്‍ജ് നായകനാകുന്ന ‘സ്റ്റാര്‍’

ഒക്ടോബർ 29ന് തീയേറ്റർ റിലീസ്  

ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ റിലീസായി തന്നെ 29 ന്   എത്തും. സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത് ക്ലീൻ “യു” സര്‍ട്ടിഫിക്കറ്റാണ്.

ജോജു ജോര്‍ജ്ജ്​, പൃഥ്വിരാജ്​, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. സാനിയ ബാബു, ശ്രീലക്ഷ്‍മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്‍ജന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments