27.9 C
Kollam
Wednesday, March 12, 2025
HomeMost Viewedഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്നുളളതിന് വ്യക്തമായ തെളിവുകളില്ല; ലോകാരോഗ്യ സംഘടന

ഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്നുളളതിന് വ്യക്തമായ തെളിവുകളില്ല; ലോകാരോഗ്യ സംഘടന

കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ).
ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത മനസിലാക്കാൻ ആഴ്ച്ചകളെടുക്കും. ചില സർവകലാശലകൾ നടത്തിയ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്, അത്ര ഗുരതരമല്ലാത്ത കൂടുതൽ രോഗലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ചവരിലുണ്ടാകുന്നു എന്നാണ്.

‘ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു, എന്നാൽ ഇത് ഒമിക്രോൺ അണുബാധയുടെ ഫലമായിട്ടല്ല.
അതിനിടെ, ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധമാണ് ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തിനുള്ളത്.

- Advertisment -

Most Popular

- Advertisement -

Recent Comments