26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ വെട്ടിയ യുവാവ് പിടിയില്‍

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ വെട്ടിയ യുവാവ് പിടിയില്‍

ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നത് പരപുരുഷ ബന്ധമുള്ളതുകൊണ്ടാണെന്ന് ആരോപിച്ച് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിലായി .
കൊല്ലം പൂതക്കുളം പുന്നേക്കുളം മാടന്‍നട തൊടിയില്‍ വീട്ടില്‍ കലക്കോട് കിഴക്കേപണ്ടാരവിയില്‍ വിനേഷ് (33) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. 21ന് വൈകിട്ട് 4ന് വീട്ടിലെത്തിയ വിനേഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും തലയ്ക്കുനേരെ വെട്ടുകയുമായിരുന്നു. ഒഴിഞ്ഞു മാറിയതിനാല്‍ വലതുകാല്‍ മുട്ടിന് ഗുരുതരപരിക്കേറ്റു. തറയില്‍ വീണ യുവതിയെ ഇയാള്‍ നിലത്തിട്ട് ചവിട്ടിയും തല്ലിയും ഉപദ്രവിക്കുന്നത് കണ്ട നാട്ടുകാര്‍ ഇടപെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്‍, നിസാം, വിനോദ്, എ.എസ്.ഐമാരായ സജു, രമേഷ് എസ്.സി.പി.ഒ അജിത്ത്, സി.പി.ഒമാരായ ദീപക് ദാസ്, അരുണ്‍കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments