23.5 C
Kollam
Sunday, February 23, 2025
HomeNewsസൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മഴ തുടരുന്നു

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മഴ തുടരുന്നു

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു.
അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments