25.1 C
Kollam
Sunday, December 22, 2024
HomeNewsകോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല; പരുക്കിനെ തുടന്ന്

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല; പരുക്കിനെ തുടന്ന്

കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവുകൂടിയായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിൽ മത്സരിക്കില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.

നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിടേയേറ്റ പരുക്ക് അവസാന റൗണ്ടുകളില്‍ നീരജിന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നു. പരുക്കിനിടയിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി നീരജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments