25.2 C
Kollam
Thursday, January 23, 2025
HomeNewsറോഡിൽ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധി; എഐസിസി ആസ്ഥാനത്ത് എംപിമാരുടെ പ്രതിഷേധം

റോഡിൽ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധി; എഐസിസി ആസ്ഥാനത്ത് എംപിമാരുടെ പ്രതിഷേധം

സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റുനീക്കിയത്.ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി രാജ ഭരണമാണ് നടത്തുന്നതെന്നും അറസ്റ്റിനിടെ രാഹുല്‍ പ്രതികരിച്ചു.

രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ബാരിക്കേഡുകൾ മറികടന്ന് എംപിമാർ എത്തി. തുടർന്ന് പൊലീസും എംപിമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രമ്യ ഹരിദാസ് എംപിയെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. വിജയ് ചൗക്കിൽ സംഘർഷ സാഹചര്യമാണ് ഉള്ളത്. കോൺഗ്രസ് എംപിമാരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.കെ സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ,ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, എംകെ രാഘവൻ,ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ തുടങ്ങിയവരെ കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്. ഇഡി ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് പ്രവ‍ത്തകരും വിജയ് ചൗക്കിൽ എംപിമാരും പ്രതിഷേധിക്കുകയാണ്.

അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കാസർഗോട്ടും പാലക്കാട്ടും കോട്ടയത്തും ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. എഐസിസി ആസ്ഥാനത്ത് കറുത്ത ബലൂണുകളുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക‍ര്‍ ഗുരുവായൂർ എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. കണ്ണൂരിൽ പ്രവ‍ര്‍ത്തകര്‍ പാളത്തിൽ ഇറങ്ങി ഇൻറർ സിറ്റി എക്സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments