കേരളാ കോൺഗ്രസ് എം മുന്നണിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിവരുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. ഇക്കാര്യത്തിൽ അവരാണ് തീരുമാനിക്കേണ്ടത്.
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് മുന്നണിയാണ്. ക്രിസ്ത്യൻ വോട്ടുകളെല്ലാം മാണി വിഭാഗത്തിൻ്റെ കയ്യിലല്ലെന്നും അസീസ് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സിപിഐ. എന്നാൽ, എൽഡിഎഫിൽ അവർ അതൃപ്തരാണെന്ന് അസീസ് ആരോപിച്ചു.തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾ എൽഡിഎഫിൽ സിപിഐ അതൃപ്തരാണെന്ന് വ്യക്തമാക്കുന്നതാണ്. സമ്മേളനത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. നാൽപ്പത്തി അയ്യായിരം പോലീസുകാരുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ എന്ന് അസീസ് ചോദിച്ചു.