23.8 C
Kollam
Saturday, February 22, 2025
HomeNewsനാഷണൽ ഹെറാൾഡ് കേസ് ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്

നാഷണൽ ഹെറാൾഡ് കേസ് ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്

ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം.നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലുമായിരുന്നു പ്രതിഷേധം നടന്നത്. പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരും ദില്ലി പൊലീസും ഏറ്റുമുട്ടി.

പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് വിജയ് ചൌക്കിൽ പൊലീസ് തടഞ്ഞു. മാർച്ച് നയിച്ച കെസി വേണുഗോപാൽ, മുകൾ വാസ്നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. എഐസിസി ആസ്ഥാനത്തും വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments