26.8 C
Kollam
Friday, October 18, 2024
HomeNewsരാഷ്ട്രപത്നി' പരാമർശം; കോൺഗ്രസിലും എതിർപ്പ്

രാഷ്ട്രപത്നി’ പരാമർശം; കോൺഗ്രസിലും എതിർപ്പ്

ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി’ പരാമർശത്തിൽ കോൺഗ്രസിനുള്ളിലും എതിർപ്പ്. അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പരസ്യ വിമർശനം ഉന്നയിച്ചത്. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവ‍ർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നും മനീഷ് തിവാരി എംപി കുറിച്ചു. അധിർ ര‍ഞ്ജൻ ചൗധരിയുടെ പരാമർശം വീണുകിട്ടിയ ആയുധമായി ഉപയോഗിക്കുന്ന ബിജെപിക്ക് കരുത്ത് പകരുന്നതാണ് മനീഷ് തിവാരിയുടെ പരാമർശം.

‘രാഷ്ട്രപത്നി’ പരാമർശത്തിൽ ഇന്നലെ ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്‍മൃതി ഇറാനിയും നിർമല സീതാരാമനും ചൗധരിയെ കണക്കറ്റ് വിമർശിച്ചു. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് പരാമർശം എന്നായിരുന്നു നി‍ർമലയുടെ വിമർശനം. പാർലമെന്റിൽ ഇന്നും ബിജെപി വിഷയം ഉന്നയിക്കാനിരിക്കെയാണ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി മനീഷ് തിവാരിയുടെ വിമർശനം വന്നിരിക്കുന്നത്. ഇതാദ്യമായല്ല മനീഷ് തിവാരി ഇത്തരത്തിൽ പ്രതികരിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേരത്തെ അഗ്നിപഥ് പദ്ധതിയെ കോൺഗ്രസ് ഒന്നടങ്കം എതിർത്തപ്പോൾ പദ്ധതിയെ ന്യായീകരിച്ചിരുന്നു മനീഷ് തിവാരി.

- Advertisment -

Most Popular

- Advertisement -

Recent Comments