25 C
Kollam
Friday, November 22, 2024
HomeNewsരണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴയുടെ ശക്തി കൂറയുന്നില്ല

രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴയുടെ ശക്തി കൂറയുന്നില്ല

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പകല്‍ മധ്യകേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ.മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് രാത്രി തെക്കന്‍, മധ്യ കേരളത്തിലെ മലയോരമേഖലകളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴ കിട്ടിയേക്കും.

പുലര്‍ച്ചയോടെ വടക്കന്‍ കേരളത്തിലെ മലയോരമേഖലകളിലേക്ക് മഴ മാറിയേക്കും. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതിജാഗ്രത വേണം. തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

നാളെയും ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി. കനത്ത മഴ മൂലം 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി തകര്‍ന്നത് 23 വീടുകള്‍ ആണ്. 71 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് പറ്റി. മൂന്ന് ദിവസത്തെ മഴയില്‍ 126 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments