22.1 C
Kollam
Wednesday, January 21, 2026
HomeNewsഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല; തോമസ് ഐസക്

ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല; തോമസ് ഐസക്

കിഫ്ബി ഇടപാടില്‍ വീണ്ടും എന്‌ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുന്‍മന്ത്രിയുമായ തോമസ് ഐസക്. എന്താണ് ഇഡിയുടെ ലക്ഷ്യമെന്ന് അറിയില്ല.നിയമനടപടി എന്തെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആര്‍ബിഐ ചട്ടങ്ങള്‍ കിഫ്ബി ലംഘിച്ചിട്ടില്ല.വിരട്ടിയാല്‍ പേടിക്കും എന്നാണ് കരുതിയിരുന്നത്.
കോടതിയെ സമീപിക്കുന്നതില്‍ നിയമസാധ്യതകള്‍ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെഎം എബ്രഹാമിനെ നേരെത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്റെപ്രതികരണം.

എല്ലാ ഏജന്‍സികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments