27.3 C
Kollam
Saturday, December 7, 2024
HomeNewsമുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; തമിഴ്‌നാടിന് മുന്നറിയിപ്പ്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; തമിഴ്‌നാടിന് മുന്നറിയിപ്പ്

കനത്ത മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളം തമിഴ്‌നാടിന് ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് രാത്രി 7 മണിയോടെ 136 അടി പിന്നിട്ടു. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നേക്കാനും സാധ്യതയുണ്ട്.

ശരാശരി 6592 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. അതേസമയം 2000 ഘന അടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും പൂർണമായും നിറഞ്ഞിരിക്കുകയാണ്. ഈ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത.

റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയംമുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് പരമാവധി കുറച്ചു നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments