25.6 C
Kollam
Wednesday, September 18, 2024
HomeNewsദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം,സിപിഐ സംഘര്‍ഷം; തൃശൂര്‍ മതിലകത്ത്

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം,സിപിഐ സംഘര്‍ഷം; തൃശൂര്‍ മതിലകത്ത്

തൃശൂര്‍ മതിലകത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം നടന്നത്. വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ക്യാമ്പില്‍ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്.

ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.മുന്നണിയില്‍ ഒരേ പക്ഷത്താണ് പല വിഷയത്തിലും സിപിഎമ്മും സിപിഐയും രണ്ട് തട്ടിലാണ് ഉണ്ടാകാറ്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെയാണ് ഇന്ന് സംഘര്‍ഷവും നടന്നത്.

മുഖ്യമന്ത്രിക്കെതിരെ അടക്കം സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. പത്തനംതിട്ടയില്‍ സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഇന്ന് ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ള മുഖ്യമന്ത്രി, കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ മുന്നണിയുടെ മുഖഛായക്ക് പോലും കോട്ടം ഉണ്ടാക്കുന്നുവെന്നും വിമര്‍ശനമുണ്ടായി.

- Advertisment -

Most Popular

- Advertisement -

Recent Comments