28.5 C
Kollam
Thursday, April 17, 2025
HomeNewsCrimeകൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മര്‍ദനം; സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന്

കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മര്‍ദനം; സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന്

സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന് യുവാവിന് മര്‍ദനമേറ്റു.
വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് മര്‍ദിച്ചത്. കൊല്ലം വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. കേസില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അച്ചുവിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാലു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാലു പിടിക്കാന്‍ കുനിയുമ്പോഴാണ് ക്രൂരമായ രീതിയില്‍ മര്‍ദിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments