ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകള്‍ തോട്ടില്‍ വീണു. ഇവരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആര്‍.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്.
ചാലക്കുടി വി.ആര്‍.പുരത്തായിരുന്നു സംഭവം. റോഡില്‍ വെള്ളമായതിനാല്‍ റയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിന്‍ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിന്‍ പോകുന്നതിനിടെ കാറ്റില്‍ തോട്ടില്‍ വീഴുകയായിരുന്നു. ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്.