തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വളയപ്പെട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തുമീന ഫയര്‍ വര്‍ക്‌സ് എന്ന പടക്കശാലയാണ് കത്തിനശിച്ചത്. പ്രദേശവാസിയും തൊഴിലാളിയുമായ ജയരാമന്‍ ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരോധിത സ്‌ഫോടക വസ്തുക്കള്‍ പടക്കനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.