അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്. രാവിലെ 4 മണിക്ക് കൃഷി സ്ഥലത്ത് ആനയെ ഓടിക്കുമ്പോഴാണ് ആക്രമണം. രണ്ടുകാലുകളും ഒടിഞ്ഞ അവസ്ഥയിലാണ്. മുരുകനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു