25.8 C
Kollam
Monday, December 23, 2024
HomeMost Viewedമെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയി; പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി

മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയി; പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നു ചാടിപ്പോയ പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി. ഇന്നലെ രാത്രി ആയിരുന്നു സംഭവം. അസം സ്വദേശിയായ ജീവൻ ബറുവയാണ് മെഡിക്കൽ കോളേജിൽ നിന്നും രാത്രി ചാടിപ്പുറപ്പെട്ടത്. രാത്രി 12.30 നാണ് ജീവനക്കാരെയും പോലീസിനെയും ആശങ്കയിൽ ആക്കി രോഗി ആശുപത്രിയിൽ നിന്നും ചാടിപ്പോയത്. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ ജില്ലയിലാകെ പോലീസ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷമാണ് രോഗിയെ പിടികൂടാൻ ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളിലേക്ക് പോലീസ് കടന്നത്.

രാത്രി 10 മണിയോടുകൂടിയാണ് വിദഗ്ധ ചികിത്സയ്ക്കായി ജീവൻ ബറുവയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ നടന്ന വിദഗ്ധ പരിശോധനയ്ക്ക് ഒടുവിലാണ് ജീവൻ ബറുവയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിനുശേഷം തുടർ പരിശോധനകൾക്കായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് രാത്രി 12.30ന് സുഹൃത്തായ ബൈസ്റ്റാൻഡർക്ക് ഒപ്പം ഇയാൾ കടന്നുകളയുകയായിരുന്നു.

തൊട്ടു പിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിനഗർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് ഇടപെട്ട് ജാഗ്രത നിർദേശം നൽകി. എന്നാൽ മെഡിക്കൽ കോളജിൽ നിന്ന് പുറത്ത് ചാടിയ ഉടൻതന്നെ ഇയാളെ പോലീസ് പിന്തുടരുകയായിരുന്നു. ഗാന്ധിനഗർ പോലീസിന് പിന്നാലെ കൺട്രോൾ റൂം വാഹനത്തിലെത്തിയ പോലീസ് സംഘവും രാത്രി മുഴുവൻ ഇയാൾക്ക് പിന്നാലെ തന്നെയായിരുന്നു. എന്നാൽ പേവിഷയബാധയേറ്റയാളെ എങ്ങനെ പിടികൂടും എന്ന സംശയത്തിലായിരുന്നു പോലീസ് സംഘം.

രോഗിയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ ആകാത്ത പ്രതിസന്ധിയായിരുന്നു പോലീസിനെ വലച്ചിരുന്നത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ഓടിപ്പോകരുത് എന്നു കരുതിയാണ് പോലീസ് സംഘം ഇയാളെ പിന്തുടർന്നത്. പോലീസ് ഏറെ ശ്രമകരമായി പണിപ്പെട്ടാണ് ഇയാളെ കണ്ടെത്തിയത്. രാവിലെ ആറുമണിയോടുകൂടിയാണ് ഇയാളെ കണ്ടെത്താൻ കഴിഞ്ഞതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു.

അതേസമയം ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെയും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അയാൾക്ക് വിഷബാധയുണ്ട് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ അയാൾക്കും പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് ഡോക്ടർമാർ ചൂണ്ടി കാട്ടുന്നത്. തുടർ ചികിത്സകൾക്കായി ഇയാളെയും കണ്ടെത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.സംഭവത്തിൽ മെഡിക്കൽ കോളേജിൽ നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അത്യന്തം അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള രോഗി രാത്രി കടന്നുപോയതിൽ ആരുടെ ഭാഗത്താണ് വീഴ്ച എന്ന് മെഡിക്കൽ കോളേജ് അധികൃതർ പരിശോധിച്ചു വരികയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments