25.4 C
Kollam
Sunday, September 8, 2024
HomeNewsഅനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുത്‌; കെഎസ്ആര്‍ടിസി

അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുത്‌; കെഎസ്ആര്‍ടിസി

കെ.എസ്.ആര്‍.ടിസിയിലെ ഡീസല്‍ സ്റ്റോക്കില്‍ കര്‍ശന നിര്‍ദ്ദേശവുമായി മാനേജ്‌മെന്റ്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ്. അനാവശ്യ സര്‍വീസുകള്‍ റദ്ദാക്കാനും അറിയിപ്പുണ്ട്. അതിനിടെ ഓണം ഉള്‍പ്പടെ മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് 20% വരെ അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി അറിയിച്ചു.

സര്‍ക്കാര്‍ അനുവദിച്ച 20 കോടി ഉപയോഗിച്ച് ഇന്ധന കമ്പനികളുടെ കുടിശ്ശിക തീര്‍ത്ത് ഇന്നലെയാണ് ഡീസല്‍ പ്രതിസന്ധി പരിഹരിച്ചത്. ഡീസല്‍ സ്റ്റോക്ക് പാലിക്കുന്നതില്‍ കൃത്യമായ മുന്‍ കരുതല്‍ വേണമെന്നും അനാവശ്യ സര്‍വീസുകള്‍ റദ്ദാക്കണമെന്നുമാണ് മാനേജ്‌മെന്റ് നിര്‍ദ്ദേശം. 15 നും 16 നും പരമാവധി ദീര്‍ഘദൂര സര്‍വീസ് അയക്കുന്നതിന് വേണ്ടിയാണിത്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്നും അറിയിപ്പുണ്ട്. ഡീസല്‍ ഇല്ലാത്ത സാഹചര്യം വരാതെ നോക്കാന്‍ മേഖലാ അധികാരികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments