കൊച്ചി പറവൂരില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം.
പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. ഇന്നു പകല്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. കൈതാരത്തുനിന്നും പുത്തന്‍വേലിക്കരയിലേക്ക് പോകുമ്പോഴായിരുന്നു മരം വാഹനത്തിന് മുകളിലേക്ക് കടപുഴകി വീണത്.