27.2 C
Kollam
Friday, May 20, 2022
HomeMost Viewedസംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു; കൊല്ലത്ത് 3002 പേർക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു; കൊല്ലത്ത് 3002 പേർക്ക്

- Advertisement -

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു.കൊല്ലത്ത് 3002 പേർക്ക്.ഇന്ന്സംസ്ഥാനത്ത് 46,387 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂർ 3627, കോട്ടയം 3091,പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂർ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസർഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 40.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,13,323 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7193 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 172 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments