25.1 C
Kollam
Saturday, December 7, 2024
HomeMost Viewedഅഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചു ; ഇവരുടെ മടങ്ങിവരവ് അനശ്ചിതത്വത്തില്‍

അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചു ; ഇവരുടെ മടങ്ങിവരവ് അനശ്ചിതത്വത്തില്‍

അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച താലിബാന്‍ തടഞ്ഞുവച്ചവരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഇതുവരെ വിമാനത്താവളത്തില്‍ എത്താനായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഇവരുടെ കാര്യത്തില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്. താലിബാന്‍ 2020ല്‍ അമേരിക്കയുമായി ഉണ്ടാക്കിയ ദോഹ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായും കേന്ദ്രം വ്യക്തമാക്കി. ഓപ്പേറഷന്‍ ദേവീശക്തിയുടെ ഭാഗമായി നിരവധി പേരെ അഫ്ഗാനില്‍ നിന്നു തിരികെ എത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാനില്‍ നിന്ന് 175 എംബസി ഉദ്യോഗസ്ഥരയും 263 ഇന്ത്യക്കാരെയും 112 അഫ്ഗാന്‍ സ്വദേശികളെയും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 15 പേരെയും ഇന്ത്യയിലേക്കെത്തിച്ചുവെന്നും കേന്ദ്രം അറിയിച്ചിരുന്നു. കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള നടപടിയുടെ ചർച്ചകൾ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments