കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.ജനുവരി 23,30 തീയതികളിൽ അതായത്, അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക.അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.സ്കൂളുകൾ പൂർണ്ണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്. പത്ത് മുതൽ പ്ലസ്ടുവരെയുള്ളവർക്കും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തും. രാത്രികാല കർഫ്യൂവേണ്ടെന്ന് തീരുമാനിച്ചു.