27 C
Kollam
Tuesday, October 8, 2024
HomeNewsക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും; പകരം ഓൺലൈൻ ക്ലാസുകൾ

ക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും; പകരം ഓൺലൈൻ ക്ലാസുകൾ

സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്കാണ് അടച്ചിടുന്നത്.ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. 10, 11, 12 ക്ലാസുകൾ പ്രവർത്തിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകാനും യോഗത്തിൽ തീരുമാനമായി.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഒഴിവാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments