27.4 C
Kollam
Monday, February 3, 2025
HomeNewsCrimeപാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം

സ്വാതന്ത്ര്യദിന തലേന്ന് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു.പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം ആരോപിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അലങ്കര പണികൾക്കിടെ ആണ് മലമ്പുഴയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി എം മരുതറോഡ് പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് (39)കൊല്ലപ്പെട്ടത്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments