25.5 C
Kollam
Friday, December 27, 2024
HomeNewsCrimeബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; ഫോർട്ട് കൊച്ചിയിൽ

ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; ഫോർട്ട് കൊച്ചിയിൽ

ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേമ്പറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഫസലുദ്ദീനും മകനും ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. മകൻ ഫർഹാനാണ് കാറോടിച്ചിരുന്നത്.

കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് അമിത വേഗതയിൽ മറികടന്നപ്പോൾ കാറിൻ്റെ സൈഡ് ഗ്ലാസിൽ തട്ടി. തുടർന്ന് ഫർഹാൻ ബസിനു മുന്നിൽ നിർത്തി ഇത് ചോദ്യം ചെയ്തു. ഇതേ തുടർന്നാണ് വാക്കുതർക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തത്. ഇതിനിടെ ബസ് ജീവനക്കാർ കത്തിയെടുത്ത് ഫർഹാനെ കുത്താനൊരുങ്ങി. കുത്ത് ഫർഹാൻ കൈകൊണ്ട് തടഞ്ഞു. ഇത് കണ്ട ഫസലുദ്ദീൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments