29.6 C
Kollam
Thursday, March 28, 2024
HomeNewsCrimeപോപ്പുലർ ഫ്രണ്ട് ഹർത്താലിൽൽ വ്യാപക അക്രമം; കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽൽ വ്യാപക അക്രമം; കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് . കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി.

രണ്ടിടങ്ങളിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആർ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

കണ്ണൂരിൽ രണ്ടിടങ്ങളിൽ കല്ലേറ് ഉണ്ടായി . ഉളിയിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്.ഡ്രൈവർ ധർമ്മടം സ്വദേശി രതീഷിന് പരിക്കേറ്റു . ഇവിടെ ഒരു കാറും എറിഞ്ഞ് തകർത്തു. വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഉണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത് .വളപട്ടണത്ത് അനഖ എന്ന 15 വയസുകാരിക്ക് കല്ലേറിൽ പരിക്ക്. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു . പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്

തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കിൽ വന്ന രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു . ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു . ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നതായി ഡ്രൈവർ. തിരുവനന്തപുരം കല്ലറ – മൈലമൂട് സുമതി വളവിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറുണ്ടായി .

കാട്ടാക്കട അഞ്ചുതെങ്ങ് മൂഡിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം.പെരുമ്പാവൂർ മാറംപിള്ളിയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി .

എറണാകും പകലോമറ്റത്തു കെ.എസ്.ആർ.ടിസി ബസിനു നേരെ കല്ലേറ് ബസിൻ്റെ ചില്ല് തകർത്തു.ആലുവയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്.ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി . രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടു . പൊലിസിൻ്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു . എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.പന്തളത്ത് നിന്നു പെരുമണ്ണിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത് .

കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു . ചില്ല് തകർന്നു . കൊല്ലത്ത് അയത്തിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി . പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. വയനാട് പനമരം ആറാം മൈൽ മുക്കത്ത് ഹർത്താലനുകൂലികൾ കെ എസ് ആർ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകർത്തു. മാനന്തവാടിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്.പന്തളത്ത് കെ എസ് ആർ ടി സി ബസിന്റെ ഗ്ലാസ്‌ എറിഞ്ഞു തകർത്തു. ഹർത്താൽ അനുകൂലികൾ ആണോ എന്നുറപ്പില്ല. വെളുപ്പിനെ ഒരാൾ കല്ലെറിഞ്ഞിട്ട് ഓടുകയായിരുന്നുകാട്ടാക്കടയിൽ രാവിലെ സർവീസ് നടത്താൻ തുടങ്ങിയ ബസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞു.

വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ് . വടക്കാഞ്ചേരി ഗുരുവായൂർ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത് . ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചു എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു സംഭവം. തൃശ്ശൂർ നഗരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ പമ്പ് അടപ്പിച്ചു.തിരുവനന്തപുരം ചാലക്കമ്പോളത്തെ ഹർത്താൽ സാരമായി ബാധിച്ചു. പച്ചക്കറിയുമായി എത്തിയത് ചുരുക്കം ചില വാഹനങ്ങൾ മാത്രം. കടകൾ അടച്ച് ഹർത്താലുമായി സഹകരിക്കണമെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കച്ചവടക്കാരോട് ആവശ്യപ്പെട്ടു. തുറന്ന് പ്രവർത്തിക്കുന്നത് ചുരുക്കം ചില കടകൾ മാത്രം.അതേസമയം സർവീസ് നടത്താൻ എല്ലാ സുരക്ഷയും ഒരുക്കുമെന്ന പൊലീസ് പ്രഖ്യാപനം നടപ്പായിട്ടില്ല . പലയിടത്തും പൊലീസ് കെ എസ് ആർ ടി സി സർവീസ് നടത്തേണ്ടതില്ലെന്ന് അതാത് സ്റ്റേഷൻ മാസ്റ്റർമാരെ അറിയിക്കുകയാണ്. ഫലത്തിൽ ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെയാണ് യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് കൊണ്ടിടിക്കുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.

കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു. ചില്ല് തകർത്തു. പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. കരുനാഗപ്പള്ളിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ലോറിക്ക് നേരെ കല്ലെറിഞ്ഞു.

കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം . ബസുകൾക്ക് നേരെ ഉണ്ടായ ആക്രമൻത്തിൽ വാഹനങ്ങളുടെ ചില്ല് തകർന്നതിനൊപ്പം തന്നെ ബസ് ഡ്രൈവർമാർക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയിൽ ഹെൽമറ്റ് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രവർ ഹൈൽമറ്റ് വച്ച് ബസ് ഓടിക്കുന്ന കാഴ്ചയും കേരളം കണ്ടു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉളിയിൽ പെട്രോൾ ബോംബേറ്
കണ്ണൂർ; ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞുപത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments