24.7 C
Kollam
Friday, November 22, 2024
HomeNewsകോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം; ജി 23 നേതാക്കള്‍

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം; ജി 23 നേതാക്കള്‍

ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതല്‍ ജി 23 നേതാക്കള്‍. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഉപദേശിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചു.

നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാര്‍ട്ടിക്കും രാജ്യത്തിനുമിടയില്‍ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. 42 വര്‍ഷം പാര്‍ട്ടിക്കായി ജീവിച്ചവര്‍ കുടിയാന്മാരല്ലെന്നും ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ഇന്നലെ ആനന്ദ് ശര്‍മയും പൃഥിരാജ് ചവാനും ഗുലാംനബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു.

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ന്ന്

ഇതിനിടെ, ജമ്മു കശ്മീരില്‍ കൂടുതല്‍ നേതാക്കള്‍ ഗുലാംനബി ആസാദിനെ പിന്തുണച്ച് രാജി നല്‍കി. ഗുലാം നബിയുടെ രാജിക്ക് പിന്നാലെ മൂന്ന് മുന്‍മന്ത്രിമാര്‍ ഉള്‍പ്പടെ 11 പ്രമുഖ നേതാക്കളാണ് പേരാണ് ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് വിട്ടത്.

ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം; രാജിവെച്ച് ഗുലാം നബി ആസാദ്

കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുകയാണെന്നാണ് സൂചന. സെപ്തംബര്‍ 5ന് നടത്തുന്ന റാലിയില്‍ ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആസാദിന്റെ നേതൃത്വത്തില്‍ തുടങ്ങി.

- Advertisment -

Most Popular

- Advertisement -

Recent Comments