ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ഇടയ ലേഖനം. താമരശേരി രൂപതയിലെ പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് വിമർശനം. റിവ്യൂ ഹർജി കർഷകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. ഇതിനെതിരെ കർഷകർ പ്രതികരിക്കണമെന്നും ഇടയലേഖനം പറയുന്നു. പള്ളികൾ തോറും ഹെൽപ് ഡെസ്ക് രൂപീകരിച്ച് വിവര ശേഖരണം നടത്തുമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇത് സുപ്രീം കോടതിക്കും എംപവേർഡ് കമ്മിറ്റിക്കും അയച്ചു കൊടുക്കുമെന്നും കോഴിക്കോട് താമരശേരി രൂപതയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം വ്യക്തമാക്കുന്നു.