25.5 C
Kollam
Monday, February 3, 2025
HomeNewsമന്ത്രിസഭാ പുനസംഘടന ; ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന

മന്ത്രിസഭാ പുനസംഘടന ; ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന

പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ പരിഗണനയിൽ

സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ എന്നിവരെയാണ് പാർട്ടി പരി ഗണിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭയിൽ വൻ അഴിച്ചുപണി വരുന്നത്.

പാർട്ടിക്ക് പുതിയ സെക്രട്ടറിയായി; ഇനി മന്ത്രിസഭാ പുനസംഘടന

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം

- Advertisment -

Most Popular

- Advertisement -

Recent Comments