30 C
Kollam
Friday, April 19, 2024
HomeMost Viewedചൈനീസ് റോക്കറ്റ് ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍

ചൈനീസ് റോക്കറ്റ് ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍

കുറച്ച് നാളായി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് നിഗമനം. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മാലദ്വീപിന്റെ അടുത്ത് വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍ അതേ സമയം ശാസ്ത്രലോകം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാലി ദ്വീപിനടുത്ത് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ചുവെന്നാണ് അറിയുന്നത്.
മെഡിറ്ററേനിയന്‍ കടലിലായിരിക്കും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.
ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ പ്രധാനഭാഗത്തിന് തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന.

- Advertisment -

Most Popular

- Advertisement -

Recent Comments