26.2 C
Kollam
Tuesday, March 19, 2024
HomeNewsപാകിസ്താനിലേക്ക് പോകുന്നതിനിടെ പിടിയിലായ ചൈനീസ് കപ്പല്‍ ; കപ്പലില്‍ ഉണ്ടായിരുന്ന ഓട്ടോക്ലവുകള്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന്...

പാകിസ്താനിലേക്ക് പോകുന്നതിനിടെ പിടിയിലായ ചൈനീസ് കപ്പല്‍ ; കപ്പലില്‍ ഉണ്ടായിരുന്ന ഓട്ടോക്ലവുകള്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍

- Advertisement -

പാകിസ്താനിലേക്ക് കടക്കുന്നതിനിടെ ഇന്ത്യന്‍ നാവിക സേനയുടെ പിടിയിലായ ചൈനീസ് കപ്പലിനുള്ളില്‍ നിന്നും കണ്ടെത്തിയ ഓട്ടോക്ലേവുകള്‍ ബഹുദൂര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ II ന്യൂക്കിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തില്‍ പിടിച്ചെടുത്ത ഓട്ടോ ക്ലേവുകള്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണെന്ന് മുമ്പ് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല ,വ്യക്തവുമല്ലായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് ബഹൂദുര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ II മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചത്. 1,500-2000 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഈ മിസൈലിന്റെ വികസിത രൂപമായ ഷഹീന്‍ II ന്യൂക്ക് ബാലിസ്റ്റിക് മിസൈലിന്റെ നിര്‍മ്മാണത്തിനാണ് ഓട്ടോക്ലോവുകള്‍ കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉത്തര കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാന് ആണവ മിസൈലുകളായ എം-11 , എം-9 എന്നിവ ആദ്യഘട്ടത്തില്‍ കൈമാറിയിരുന്നു. ചൈനീസ് കപ്പലില്‍ നിന്നും പിടിച്ചെടുത്ത ഓട്ടോക്ലേവുകള്‍ ഇസ്ലാമാബാദിലുള്ള യുണൈറ്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് കൊണ്ടുവന്നതാണെന്നും ഇതിന്റെ കണ്‍സൈന്‍മെന്റ് ഹോങ് കോങ് – അടിസ്ഥാനമായുള്ള ജനറല്‍ ടെക്‌നോളജി എന്ന കമ്പനിയില്‍ ബുക്ക് ചെയ്തിരുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments