ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത സോറന്റെ അയോഗ്യതയിൽ ഗവർണറുടെ തീരുമാനം വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാംഗത്വം റദ്ദാക്കാമെന്ന ശുപാർശ നൽകി മൂന്നു ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.ഇന്നലെ ലത്റാതുവിൽ മുഖ്യമന്ത്രിയും എംഎൽഎമാരും സന്ദർശനം നടത്തിയ ശേഷം രാത്രിയോടെയാണ് റാഞ്ചിയിൽ തിരികെയെത്തിയത്.ഗവർണറുടെ തീരുമാനം വൈകുന്നതിൽ സർക്കാരിനും ആകാംക്ഷയുണ്ട്.
വിശ്വാസ വോട്ടെടുപ്പ് വരെ എല്ലാ എംഎൽഎമാരെയും ഒന്നിച്ച് നിർത്താൻ തന്നെയാണ് കോൺഗ്രസ് ജെ എം എം തീരുമാനം. ഗവർണറുടെ പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ച് ഇരു പാർട്ടികളും തമ്മിൽ ചർച്ച നടത്തി തീരുമാനമെടുക്കും