27.5 C
Kollam
Thursday, September 28, 2023
HomeNewsജാര്‍ഖണ്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍; ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

ജാര്‍ഖണ്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍; ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

- Advertisement -

ജാര്‍ഖണ്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ഖനി ലൈസന്‍സ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയില്‍ നടന്ന നിര്‍ണായക യോഗത്തിന് ശേഷം കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സോറന്റെ വസതിയില്‍ നിന്നും രണ്ട് ബസുകളിലായാണ് എംഎല്‍എമാരെ മാറ്റിയത്.

യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ ഭയന്നാണ് എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ധാര്‍മികത മുന്‍ നിര്‍ത്തി സര്‍ക്കാര്‍ പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് നേരിടണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ബിജെപി.ഖനി ലൈസന്‍സ് കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് നീക്കം.

ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ രമേഷ് ഭായിസ് ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് വിവരം. അതിന് ശേഷം നടപടിയെടുക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ച്അയക്കും. എന്നാല്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിയമസഭാഗത്വം റദ്ദാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ജെഎംഎമ്മില്‍ ആലോചനയുണ്ട്.

അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പില് വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മാര്‍ഗവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എംഎല്‍എ ആയ ബാരായിത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിച്ച് ജയിച്ചാല്‍ അഴിമതി ആരോപണത്തെ ജനം തളളിയെന്ന വാദത്തിന് ബലമാകുമെന്നാണ് സോറന്റെയും പാര്‍ട്ടിയുടെയും കണക്ക് കൂട്ടല്‍.

- Advertisment -

Most Popular

- Advertisement -

Recent Comments