27 C
Kollam
Sunday, March 26, 2023
HomeEntertainmentMoviesഅമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെര്‍ ചിത്രം; കടാവര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെര്‍ ചിത്രം; കടാവര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോള്‍ ചിത്രം കടാവര്‍ ഹോട്ട്സ്റ്റാറില്‍ റിലീസായി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഫോറന്‍സിക് സെക്ഷനില്‍ ഇത്രയും ഡീറ്റൈലിംഗ് ആയി മാറിയ ഒരു ഇന്ത്യന്‍ സിനിമ.

കടാവറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ ശ്രെദ്ധിക്കപ്പെടുന്നു. മലയാളിയായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ് കടാവറിലെ സംഗീതത്തിന് പിന്നില്‍ . അഭിലാഷ് പിള്ളയും രഞ്ജിന്‍ രാജും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കടാവര്‍. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന കടാവറിന്റെ സംവിധാനം അനൂപ് എസ് പണിക്കര്‍ ആണ്. മൂന്ന് മലയാളികള്‍ ഒന്നിച്ച ഈ ചിത്രം അഞ്ചു ഭാഷകളിലായാണ് സ്ട്രീം ചെയ്യുന്നത്.

ഫോറന്‍സിക് ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ കടാവറില്‍ ചീഫ് പോലീസ് സര്‍ജന്റെ വേഷത്തിലാണ് അമല പോള്‍. ഇതുവരെ കേട്ട് പരിചയമില്ലാത്ത ഫോറന്‍സിക് സെക്ഷന്റെ അകക്കാമ്പുകളിലേക്കു ചിത്രം സഞ്ചരിക്കുന്നു. ഡോ. ഭദ്ര എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രമാണ് കടാവര്‍.

ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാന്‍ ലോകേഷ് ആക്ഷന്‍ വിക്കി (രാക്ഷസന്‍ മൂവി). അമലാപോളിനൊപ്പം ഹരീഷ് ഉത്തമന്‍, അതുല്യ രവി, അരുള്‍ അദിത്ത്, മുനിഷ് കാന്ത്, റീഥ്വിക, വിനോദ് ഇമ്പരാജ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ് കടാവര്‍ നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ആണ്.

- Advertisment -

Most Popular

- Advertisement -

Recent Comments