26.5 C
Kollam
Saturday, July 27, 2024
HomeNews'ഹര്‍ ഘര്‍ തിരംഗ' പ്രചാരണത്തിന് തുടക്കം; കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി

‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തിന് തുടക്കം; കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തിന് തുടക്കം. ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നു മുതല്‍ സ്വാതന്ത്ര്യദിനം വരെ പതാക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ആഹ്വാനം.സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയര്‍ത്തി ആഘോഷിക്കുകയാണ് രാജ്യം.

വീടുകളിലും സ്‌കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയര്‍ന്നു. കേന്ദ്ര സാസ്‌കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാകയെന്തിയപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പതാകയേന്തിയുള്ള മാര്‍ച്ചില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളും പ്രചാരണത്തിന്റെ ഭാഗമായി.

ദില്ലിയിലും രാജ്യ അതിര്‍ത്തികളിലും വിവിധ സേനകളും ദേശീയ പതാക ഉയര്‍ത്തി പ്രചാരണത്തില്‍ പങ്കു ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പ്രചാരണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ദേശീയ പതാകയേന്തിയുള്ള ബൈക്ക് റാലികളും പലയിടങ്ങളിലും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്ന്‍ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പതാക ഉയര്‍ത്തി. മോഹന്‍ലാലും സുരേഷ്‌ഗോപിയും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക ഉയര്‍ത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments