തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നെയ്യാറ്റിന്‍കര കോട്ടക്കലിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാകയാണ് പിഴുതെറിഞ്ഞത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
ആക്രമണം നടത്തിയ കോട്ടക്കല്‍ വലിയവിള സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ സ്ഥാപനത്തിന്റെ മുന്നില്‍ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി അഗസ്റ്റിന്‍ രംഗത്തെത്തുകയായിരുന്നു. കോട്ടക്കലില്‍ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിന്‍.ബിജെപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്ന സമയത്ത് പഞ്ഞെത്തിയ അഗസ്റ്റിന്‍ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. നിലവില്‍ മാരായമുട്ടം പോലീസിന്റെ കസ്റ്റഡിയിലാണ് അഗസ്റ്റിന്‍.