25.1 C
Kollam
Tuesday, October 8, 2024
HomeNewsസിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി. സിപിഎം അനാവശ്യ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എകെജി സെന്റര്‍ ആക്രമണം പോലെ തന്നെയാണ് ഇതും. നിലവിലെ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് ‘തത്വമസി’ എന്ന് എഴുതേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ‘എകെജി സെന്റര്‍ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ’… ഇതാകും കണ്ടെത്തലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബിജെപി ജില്ലാ കമ്മിറ്റിയും സിപിഎം ആരോപണം തള്ളിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതിരോധിക്കാന്‍ എകെജി സെന്ററിന് നേരെ പന്നിപ്പടക്കം എറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ ആരോപണം. നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം എബിവിപി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും വി.വി.രാജേഷ് ആവശ്യപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments