25.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeസിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

സിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിൻ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.പിടിയിലായ 3 എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി .ഇവര്‍ക്കെതിരെ IPC 143, 147,148,149,153,427 വകുപ്പുകള്‍ ചുമത്തി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്.

ദൃശ്യങ്ങളിൽ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു.ഇവരുടെ മൊബൈൽ രേഖകളും പൊലീസ് പരിശോധിച്ചു.മൂന്ന് ബൈക്കുകളിൽ എത്തി കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അക്രമം.ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ്‌ അറസ്റ്റിലായത്.ബി ജെ പി സംസ്ഥാന നേതൃത്വം അറിഞ്ഞ് കൊണ്ട് നടത്തിയ ആക്രമണമാണ് എന്ന് മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപി അക്രമണം അഴിച്ചുവിടാൻ ശ്രമിക്കുന്നു. ജില്ലാ കമ്മറ്റി ഓഫിസിൽ എറിഞ്ഞ അതേ രീതിയിൽ ,കൂർപ്പിച്ച കല്ലാണ് ജില്ലാ സെക്രട്ടറിയുടെ വീട്ടിലും എറിഞ്ഞതെന്നും മന്ത്രി പറഞ്ഞു

- Advertisment -

Most Popular

- Advertisement -

Recent Comments