29.5 C
Kollam
Thursday, March 28, 2024
HomeNews9 സര്‍വ്വകലാശാലകളിലെ വി സിമാർ നാളെത്തന്നെ രാജി സമര്‍പ്പിക്കണം; ഗവര്‍ണര്‍

9 സര്‍വ്വകലാശാലകളിലെ വി സിമാർ നാളെത്തന്നെ രാജി സമര്‍പ്പിക്കണം; ഗവര്‍ണര്‍

സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

നാളെ 11.30 രാജിക്കത്തു രാജ് ഭവനില്‍ എത്തിക്കണം.യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവന്‍ വ്യക്തമാക്കി.
5 വി.സി മാര്‍ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്.4 പേരുടെ നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.

ഗവര്‍ണര്‍ക്ക് മറുപടിയുമായി നിയമമന്ത്രി:
ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള
അധികാരം നിയമസഭ നല്‍കിയത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്ന് പി.രാജീവ് പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യുജിസി റെഗുലേഷനില്‍ ഇല്ല. നിയമസഭ നല്‍കുന്ന പദവിയാണ് അത്. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് അധികാരമെന്നല്ല, ചാന്‍സലര്‍ക്ക് അധികാരമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.

സര്‍വകലാശാലയെ പറ്റി സംസാരിക്കുമ്പോള്‍ അവിടെ ഗവര്‍ണറില്ല, ചാന്‍സലര്‍ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ടെന്നും പി.രാജീവ് വ്യക്തമാക്കി. രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന ഗവര്‍ണറുടെ വിമശനത്തിനാണ് പി.രാജീവ് മറുപടി നല്‍കിയത്. ‘ഡോക്ട്രിന്‍ ഓഫ് പ്ലഷര്‍’ രാജവാഴ്ചയ്ക്ക് വേണ്ടി ബ്രിട്ടീഷ് നിയമപ്രകാരം ഉണ്ടാക്കിയതാണ്. അതുപയോഗിച്ച് പദവി ദുരുപയോഗം ചെയ്യുകയാണ് ഗവര്‍ണര്‍.

- Advertisment -

Most Popular

- Advertisement -

Recent Comments