സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി മുന്‍മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.